Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചരണം നടത്താന്‍ ശ്രമം; പരാതി നല്‍കുമെന്ന് സിസ്റ്റര്‍


കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചരണം നടത്താന്‍ ശ്രമം. തനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ സഭ ശ്രമിക്കുന്നുവെന്നും, പോലീസില്‍ ഇന്ന് പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി. അടുക്കളവാതിലിലൂടെ പുരുഷന്മാരെ കയറ്റിയെന്ന പേരിലാണ് പ്രചരണം. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ പ്രാര്‍ത്ഥനക്ക് പോകാന്‍ അനുവദിക്കാതെ പൂട്ടിയിട്ടതിനെതിരെ വെളളമുണ്ട പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് അവരെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാരക്കലിലെ മഠത്തിന്റെ മുന്‍വാതില്‍ താഴിട്ടു പൂട്ടിയ അവസ്ഥയിലാണ്. കന്യാസ്ത്രീകള്‍ പോലും അടുക്കളവാതില്‍ വഴിയാണ് പുറത്ത്പോകുന്നത്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകരും അതുവഴി വന്നു. എന്നാല്‍ മഠത്തിലെ ചില കന്യാസ്ത്രീകള്‍ ചേര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ മാനന്തവാടി രൂപത പി.ആര്‍.ഒ ടീമംഗമായ വൈദികന്‍ നോബിള്‍ തോമസ് പാറക്കലിന് എടുത്തു കൊടുത്തത്. മാധ്യമ പ്രവര്‍ത്തകര്‍ കയറുന്നതും ഇറങ്ങുന്നതും മാത്രം കട്ട് ചെയ്ത് വീഡിയോ യൂട്യൂബിലിട്ട് അയാള്‍ തന്നെപറ്റി മോശമായി സംസാരിച്ചു. തന്റെ സ്ത്രീത്വത്തെ അയാള്‍ പിച്ചിച്ചീന്തിയെന്നും ഒരു വര്‍ഷമായി നവമാദ്ധ്യമങ്ങളില്‍ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. ജീവന്‍ പണയം വെച്ചും ഇതിനെതിരെ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top