Breaking News

കശ്മീര്‍ പ്രശ്‌നം സങ്കീര്‍ണം: ഉടന്‍ പരിഹരിക്കണം; അമേരിക്ക

വാഷിങ്ടണ്‍: ജമ്മുകശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റ്. ഇത് സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ചനടത്തിയെന്നും ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അരമണിക്കൂര്‍ നീണ്ടു നിന്ന ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നും. കശ്മീര്‍ വിഷയത്തിനൊപ്പം ഇന്ത്യാ അമേരിക്ക വ്യാപാര തര്‍ക്കവും ചര്‍ച്ച ചെയ്തുവെന്നും പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് മോദി പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ട്വിറ്റ് ഇങ്ങനെ, ‘എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പാകിസ്താന്‍ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണം.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top