Breaking News

നിലപാട് കടുപ്പിച്ച് രാജ്‌നാഥ് സിംഗ്; പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണം


ദില്ലി: പാക്കിസ്ഥാന് താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. ഇനി ചര്‍ച്ച ചെയ്യുന്നെങ്കില്‍ അത് പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാകുമെന്നും രാജ്‌നാഥ് സിംഗ് ഹരിയാനയില്‍ വ്യക്തമാക്കി.

ഹരിയാനയിലെ കല്‍ക്കയില്‍ ജന്‍ ആശീര്‍വാദ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യുമമ്പോഴാണ് പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. അതോടൊപ്പം ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നെങ്കില്‍ അത് പാക്ക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകള്‍ മുട്ടുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനൊപ്പമാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top