ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിലാണ് രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചത്. നേതാക്കളുടെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒരു ദേശീയ പാര്‍ട്ടിക്കെതിരായി ഇത്തരം ഒരു പ്രകോപനപരമായ നടപടിയെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ഭ്രാന്ത് എപ്പോഴാണ് അവസാനിക്കുക എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു.
I strongly condemn the arrest of our J&K PCC Chief, Shri Ghulam Ahmed Mir & spokesperson, Shri Ravinder Sharma in Jammu today. With this unprovoked action against a national political party, the Govt has delivered democracy another body blow. When will this madness end? https://t.co/1z3e7qHCDE
— Rahul Gandhi (@RahulGandhi) August 16, 2019