ന്യൂഡല്‍ഹി: പശുക്കളെ കടത്തിയെന്നാരോപിച്ച് ക്ഷീരകര്ഷകന് പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടി അമ്പരപ്പിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെതിരെ വിമര്‍ശിച്ചത്. മനുഷ്യത്വമില്ലായ്മയ്ക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആള്‍ക്കൂട്ട കൊലപാതകം നീചകൃത്യമാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।
— Priyanka Gandhi Vadra (@priyankagandhi) August 16, 2019
മേവാത്തിലെ പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ 6 പ്രതികളെയും രാജസ്ഥാനിലെ അള്‍വാര്‍ അഡീഷനല്‍ ജില്ല കോടതിയാണ് വെറുതെ വിട്ടത്. പെഹ്ലുഖാനെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന വീഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2017 ഏപ്രില്‍ 1 നായിരുന്നു രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോവുകയായിരുന്ന 55 കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചത്.