Health

പഴത്തൊലി എറിഞ്ഞു കളയല്ലേ പലതുണ്ട് കാര്യം!!!

രുചിയില്‍ മാത്രമല്ല, ആരോഗ്യപോഷണത്തിലും മുന്‍പന്തിയിലാണ് വാഴപ്പഴം. എന്നാല്‍ കഴിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പഴത്തൊലിയുടെ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴത്തെക്കാള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയതും തൊലിയില്‍ ആണ്.


പഴത്തൊലിയുടെ ചില ഗുണങ്ങള്‍

1. പതിവായി ഒരു മിനിറ്റ് നേരമെങ്കിലും പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കും. മോണ സുരക്ഷിതമാക്കാനും ഏറ്റവും നല്ലതാണ് പഴത്തൊലി.

2.പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറികിട്ടും. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച്ച കൊണ്ട് തന്നെ ഫലം കാണാനാകും.

3.കണ്ണിന്റെ ആരോഗ്യത്തിനു സഹായകമായ ലുട്ടെയ്ന്‍ എന്ന ശക്തികൂടിയ ആന്റി ഓക്സിഡന്റും തൊലിയിലുണ്ട്. കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു പഴത്തൊലി ഉണക്കിപ്പൊടിച്ചതു കഴിക്കുന്നത് നല്ലതാണ്. പഴത്തൊലി ഉണക്കിപ്പൊടിച്ച് ചായയില്‍ ചേര്‍ക്കാം.

4.ട്രൈപ്ടോഫന്‍ എന്ന അമിനോ ആസിഡും തൊലിയിലാണ് കൂടുതല്‍ കണ്ടുവരുന്നത്. മസ്തിഷ്‌കത്തില്‍ സെരോടോനിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ അളവ് വര്‍ധിപ്പിച്ച് വിഷാദരോഗത്തെ അകറ്റാന്‍ ട്രൈപ്ടോഫന്‍ സഹായകമാണ്.

3.മുഖത്തെ ചുളിവുകള്‍ മാറാനും മുഖക്കുരു ഇല്ലാതാക്കാനും പഴത്തൊലി വളരെ നല്ലതാണ്. പഴത്തൊലി അരച്ച് അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

5.പഴത്തൊലി ഉപയോഗിച്ച് പാത്രം കഴുകിയാല്‍ പാത്രങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകും. പാത്രത്തില്‍ പറ്റിപിടിച്ചിരിക്കുന്ന കറ മാറ്റാന്‍ പഴത്തൊലി ഉപയോഗിക്കുന്നത് നല്ലതാണ്.

6.ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.

7.വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച് പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്.

8.ചെറു പ്രാണികള്‍ കടിച്ചാല്‍ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാന്‍ ആ ഭാഗത്ത് പഴത്തൊലി വെച്ചാല്‍ മതി.

9. വാട്ടര്‍ടാങ്ക് വൃത്തിയാക്കാന്‍ അതിലെ വെള്ളത്തില്‍ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top