ലണ്ടന്‍: ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ നഗ്നചിത്രം പങ്കുവെച്ച് ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലര്. വിക്കറ്റ് കീപ്പറായ സാറ സ്റ്റംപ് ചെയ്ത് ബെയില്‍ ഇളക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. യുകെ ഹെല്‍ത്ത് വിഭാഗം സ്ത്രീകളുടെ ശരീര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോ സീരീസിന് വേണ്ടിയാണ് സാറ നഗ്നയായി എത്തിയത്. ഇത്തരം ഒരു ക്യാമ്പെയിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് താരം പറഞ്ഞത്.
എന്നെ അറിയുന്നവര്‍ക്ക് അറിയുന്ന കാര്യമാണ് ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ഭാഗമാവാറില്ലെന്ന്. സുരക്ഷിതത്വം മാറ്റിവെച്ചാണ് ഇങ്ങനെ ഒരു ക്യാമ്പെയിനൊപ്പം നില്‍ക്കുന്നത്. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇതില്‍ പങ്കാളിയായപ്പോള്‍ അഭിമാനം തോന്നുന്നു. എല്ലാ സ്ത്രീകളും സുന്ദരിമാരാണ്. ഒപ്പം നിന്ന എല്ലാവര്ക്കും അഭിനന്ദനങ്ങള്‍- സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.