Latest News

പക്ഷിക്കൂട്ടത്തിലിടിച്ചു; വിമാനം വയലില്‍ ഇറക്കി;യാത്രക്കാരെ രക്ഷിച്ച പൈലറ്റ് ‘ഹീറോ’

മോസ്‌കോ: പക്ഷിക്കൂട്ടത്തിലിടിച്ച വിമാനം അടിയന്തരമായി വയലില്‍ ലാന്‍ഡ് ചെയ്തു. റഷ്യയിലെ മോസ്‌കോയ്ക്ക് സമീപത്തെ കോണ്‍ കൃഷി ചെയ്യുന്ന പാടത്താണ് സംഭവം. ഉറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321ല്‍ പറന്നുയര്‍ന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 233 യാത്രക്കാരും സുരക്ഷിതരാണ്. 23 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെക്കുറിച്ച് യാത്രക്കാരില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ് ‘പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ഇളകി. വലതുസൈഡില്‍ വെളിച്ചം വന്നു. കരിയുന്ന ഗന്ധവുമുണ്ടായി. ഉടന്‍ വിമാനം പറന്നിറങ്ങി. ഞങ്ങള്‍ ഇറങ്ങിയോടി’

അതേസമയം വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടലില്‍ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാര്‍. പൈലറ്റ് ദാമിര്‍ യുസുപോവിനെ ‘ഹീറോ’ എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top