Automotive

വാഹന വില്‍പനയില്‍ 31 ശതമാനം ഇടിവ്; പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഓ​ട്ടോമൊബൈല്‍ സെക്​ടറില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ജൂലൈ മാസത്തിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 31 ശതമാനത്തിന്‍െറ ഇടിവാണ്​ രേഖപ്പെടുത്തിയത്​. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമാണ്​ വില്‍പന സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത്​ വിട്ടത്​.

ജൂലൈയില്‍ 2,00,790 പാസഞ്ചര്‍ വാഹനങ്ങളാണ്​ നിര്‍മാതാക്കള്‍ ആകെ വിറ്റതെന്ന്​ സിയാമിന്‍െറ കണക്കുകളില്‍ നിന്ന്​ വ്യക്​തമാകും. വാഹന നിര്‍മാണത്തിലും ഇന്ത്യയില്‍ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. വാഹന നിര്‍മാണത്തില്‍ 17 ശതമാനത്തിന്‍െറ ഇടിവ്​ ജൂലൈയില്‍ രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top