Latest News

വിദേശവനിതയെ മര്‍ദ്ദിച്ച് അവശയാക്കി കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി വിദേശവനിത. കഴിഞ്ഞ 10 നാണ് സംഭവം. മുപ്പത്തൊന്നുകാരിയായ ഉസ്ബക്കിസ്ഥാന്‍ യുവതിയെ ഇവര്‍ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിലാണ് സംഭവം.

കഴിഞ്ഞ 6 മാസമായി യുവതി ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡിപ്പിച്ച് വഴിയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top