Latest News

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ മുതല വീടിന്റെ മേല്‍ക്കൂരയില്‍ അഭയം തേടി( വീഡിയോ)

ബെല്‍ഗാം: കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെളളപ്പൊക്കത്താല്‍ ദുരിതമനുഭവിക്കുകയാണ് ജനം. നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തില്‍ ഇഴജന്തുക്കള്‍ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേല്‍ക്കൂരയിലാണ് അഭയം തേടിയത്.

 

വീടിന്റെ മേല്‍ക്കൂരയില്‍ വാ തുറന്നു പിടിച്ചു കിടക്കുന്ന മുതലയുടെ വീഡിയോ എഎന്‍ഐ ആണ് ട്വീറ്റ് ചെയ്തത്. 37,000 ത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുതലയെ പിടിക്കാനായി വനം വകുപ്പ് അധികൃതര്‍ എത്തിയെങ്കിലും മുതലയെ കാണാനായില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശവാസികള്‍ കല്ലെറിഞ്ഞതിനാലാണ് മുതല മേല്‍ക്കൂരയില്‍നിന്നും വെളളത്തിലേക്ക് ഇറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top