Latest News

മുതലയെ പുറത്തിട്ട് നടക്കുന്ന കുട്ടി; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ

മുതലയെ കാണുമ്പോൾ തന്നെ പേടിക്കുന്നവരാണ് അധികവും.വെള്ളത്തില്‍ മുതല കൂടുതല്‍ അപകടകാരികളാണ്. കാട്ടിലെ രാജാവ് എന്ന് വിശേഷമുള്ള സിംഹത്തിന് പോലും ചിലപ്പോള്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്ന് വരില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഈ അപകടം ഒന്നും ഗൗനിക്കാതെ, ഒരാണ്‍കുട്ടി മുതലക്കുഞ്ഞിനെ പുറത്തിട്ടു നടക്കുന്ന ദൃശ്യമാണ്് സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്നത്. ഇരുവശങ്ങളിലും നില്‍ക്കുന്ന ആളുകളെയൊന്നും ഗൗനിക്കാതെ വളരെ ലാഘവത്തോടെയാണ് മുതലയെ പുറത്തിട്ടുകൊണ്ടുള്ള കുട്ടിയുടെ നടപ്പ്.

ഫണ്ണി വിഡിയോസ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചത്.സമീപത്തുള്ളവരെല്ലാം ആശ്ചര്യത്തോടെ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം. മുതലയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയന്നുവിറയ്ക്കുന്നവര്‍ കുട്ടിയുടെ ധൈര്യം കണ്ട് അമ്പരന്നിരിക്കുകയാണ്. കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയോ കുതറുകയോ ചെയ്യാതെ അനുസരണയുള്ള വളര്‍ത്തുമൃഗത്തെപ്പോലെയായിരുന്നു മുതലയുടെ പെരുമാറ്റം. അപാര ധൈര്യമെന്നാണ് കുട്ടിയുടെ വിഡിയോയുടെ താഴെ പ്രതികരണങ്ങള്‍ നിറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top