Latest News

രാഹുല്‍ കശ്​മീരില്‍ വരണം; എന്നിട്ട്​ സംസാരിക്കണം; ജമ്മുകശ്​മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കശ്മീരില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. രാഹുലിനായി ഒരു വിമാനമയക്കാം. അതില്‍ കശ്മീരിലെത്തി ഇവിടത്തെ സാഹചര്യങ്ങള്‍ മനസിലാക്കി വേണം രാഹുല്‍ സംസാരിക്കാനെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹം ഈ രീതിയില്‍ സംസാരിക്കാന്‍ പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നുവെന്ന വിവിധ നേതാക്കളുടെ പ്രസ്താവനകളോടും മാധ്യമ വാര്‍ത്തകളോടും പ്രതികരിക്കുകയായിരുന്നു കശ്മീര്‍ ഗവര്‍ണര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top