Kerala

‘ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട’: മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി


വയനാട്: ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. വീട് നഷ്ടമായവര്‍ക്കെല്ലാം സഹായം ലഭ്യമാക്കുമെന്ന് മേപ്പാടിയില്‍ ക്യാമ്പ് സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുമായും പ്രധാന മന്ത്രിയുമായും സംസാരിച്ചെന്നും കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മരുന്നും ശുചീകരണ വസ്തുക്കളും വേണമെന്നാണ് ക്യാമ്പുകളില്‍ നിന്നുയരുന്ന പൊതുവായ ആവശ്യം. സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ട്. കാണാതായവരെ വേഗം കണ്ടെത്താന്‍ ആധുനിക സൗകര്യങ്ങള്‍ വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ രാഹുല്‍ സന്തോഷവും പ്രകടിപ്പിച്ചു.

അതേസമയം തന്റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഗാന്ധി നേരത്തേ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top