Latest News

എന്ത് വന്നാലും കശ്മീരിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും; ബിജെപി സര്‍ക്കാരിന് ചുട്ട മറുപടിയുമായി ബിബിസി


കശ്മീരിലെ പ്രതിഷേധങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, റോയിട്ടേഴ്‌സ് എന്നിവരുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞ മോദി സര്‍ക്കാറിന് ബിബിസിയുടെ മറുപടി. 

 

‘ ബി.ബി.സി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചു നില്‍ക്കും. കശ്മീരിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. ഞങ്ങള്‍ കൃത്യമായും നിഷ്പക്ഷമായുമാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെ പോലെ ഞങ്ങളും കശ്മീരില്‍ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തുവന്നാലും അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരും.’ ബി.ബി.സി പറയുന്നു.ട്വിറ്ററിലൂടെയാണ് ബി.ബി.സി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top