Latest News

‘ഞാന്‍ രാജ്യസ്‌നേഹിയാണ്’; പാക് യുവതിയുടെ ആരോപണത്തിന് പ്രിയങ്കയുടെ മറുപടി

ലോസ് ഏഞ്ചല്‍സ്: ബാലാക്കോട്ട് ആക്രമണത്തോടുള്ള പ്രതികരണത്തെ കുറിച്ച് ചോദിച്ച പാക് വനിതയ്ക്ക് നടി പ്രിയങ്ക ചോപ്ര നല്‍കിയ മറുപടി ഏറ്റെടുത്ത് ആരാധകര്‍. വളരെ മാന്യമായാണ് അവര്‍ മറുപടി നല്‍കിയതെന്ന് ആരാധകര്‍ പറയുന്നു.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെയായിരുന്നു പാക് വനിതയുടെ ചോദ്യം. ‘പാക്കിസ്ഥാനില്‍ ആണവയുദ്ധം നടത്തുന്നതിനോട് യോചിക്കുന്നുവോ?’ എന്നായിരുന്നു ചോദ്യം.

‘നിങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആണ്. എന്നാല്‍ നിങ്ങള്‍ പാക്കിസ്ഥാനില്‍ ആണവയുദ്ധത്തിന് പ്രോത്സാഹിപ്പിക്കുന്നു. അതില്‍ ആരും ജയിക്കില്ല. ഒരു പാക്കിസ്ഥാനി എന്ന നിലയില്‍, എന്നെ പോലെ ലക്ഷക്കണക്കിന് പേര്‍ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.’ – പ്രിയങ്ക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top