Latest News

അതിശയിപ്പിക്കുന്ന വിലയില്‍ ഹോണര്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി

ബിയജിംഗ്: വാവ്വെയുടെ സബ് ബ്രാന്‍റായ ഹോണര്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. ഹോണര്‍ വിഷന്‍ എന്നാണ് ടിവിയുടെ പേര്. 55- ഇഞ്ച് വലിപ്പത്തില്‍ ഡൈഗണല്‍ ഷേപ്പിലാണ് ടിവി. 4കെ ഐപിഎസ് പാനലാണ് ഈ ടിവിക്ക് ഉള്ളത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസാണ് ടിവിക്ക് ഉള്ളത്.  178 ഡിഗ്രിയാണ് വ്യൂവിംഗ് അംഗിള്‍. 87 ശതമാനം എന്‍ടിഎസ്സി കവറേജും. ബ്യൂലൈറ്റ് പ്രോട്ടക്ഷന് ടിയുവി റെഹിന്‍ലാന്‍റ് സര്‍ട്ടിഫിക്കേഷനും ഈ സ്മാര്‍ട്ട് ടിവിക്കുണ്ട്.

വാവ്വെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹാര്‍മണി ഒഎസിലാണ് ഈ ടിവി പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വില പ്രകാരം ഈ ടിവിക്ക് ചൈനയില്‍ 50,000 രൂപയ്ക്ക് അടുത്ത വിലയാണ് വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top