ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയില്‍ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങള്‍ അറിയാം.
രക്തം കട്ടപിടിക്കുന്നത് തടയുന്നു: ഗ്രീന്‍ ആപ്പിളില്‍ റൂട്ടീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എന്‍സൈമിനോടു പൊരുതുന്നു. ഇതുകൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യതയും കുറയുന്നു. ദിവസവും ഒരു ഗ്രീന്‍ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീന്‍ ആപ്പിള്‍ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും.
ശ്വാസകോശ ആരോഗ്യത്തിന്: പതിവായി ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഫ്ലവനോയ്ഡുകള് ധാരാളം ഉള്ളതിനാലാണിത്. സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത 21 ശതമാനം കുറയ്ക്കാനും ഗ്രീന്‍ ആപ്പിള്‍ സഹായിക്കും.
പ്രമേഹത്തിനു നല്ലത്: നിങ്ങള്‍ പ്രമേഹരോഗിയാണോ എങ്കില്‍ ചുവന്ന ആപ്പിളിനു പകരം പച്ച ആപ്പിള്‍ കഴിക്കാം. ഗ്രീന്‍ ആപ്പിളില്‍ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകള്‍ ധാരാളം ഉണ്ടുതാനും. ഗുണം മുഴുവനായി ലഭിക്കണമെങ്കില്‍ തൊലി കളയാതെ കഴിക്കണം.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓസ്റ്റിയോ പോറോസിസ് തടയുന്നു: പൊട്ടാസ്യം, ജീവകം കെ, കാല്‍സ്യം ഇവയടങ്ങിയ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളില്‍ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയ വൈറ്റമിന്‍ കെ സഹായിക്കുന്നു.