Breaking News

രണ്ട് ദിവസം കൂടി ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ശക്തമാണ്. മലപ്പുറത്തും വയനാട്ടിലും രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന എത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുമതലപ്പെട്ട വരെ ക്യാമ്പില്‍ പ്രവേശിക്കാവുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ചിഹ്നം ധരിച്ച് ആരും ക്യാമ്പില്‍ കയറരുത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചരണം നടത്തുന്നു. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റം. ഇതില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top