Food

ഓണാട്ടുകര സ്‌പെഷ്യല്‍ രുചിയേറും കൊഞ്ചുംമാങ്ങ

ഓണാട്ടുകരക്കാരുടെ സ്‌പെഷല്‍ വിഭവമാണ് കൊഞ്ചുംമാങ്ങ. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തേടനുബന്ധിച്ച് എല്ലാ വീടുകളിലും കൊഞ്ചുംമാങ്ങ തയാറാക്കാറുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധമുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

കൊഞ്ച് നന്നായി വറുത്ത് എടുക്കുക(എണ്ണ ഉപയോഗിക്കേണ്ടതില്ല). നന്നായി മൊരിഞ്ഞുവന്നശേഷം ചെറുതായി പൊടിച്ച് എടുക്കുക. കൂടുതല്‍ പൊടിഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കല്ലുകൊണ്ടോ ചിരട്ടകൊണ്ടോ പൊടിച്ചെടുക്കാം. ശേഷം തേങ്ങ, ചുവന്നുളളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ നന്നായി ചതച്ച് അരപ്പാക്കി എടുക്കുക. ഒരു കറിച്ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് പൊടിച്ചെടുത്ത കൊഞ്ച്, കഷണങ്ങളായി അരിഞ്ഞ മാങ്ങ, അരപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. മുക്കാല്‍ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അടച്ചുവച്ച് നന്നായി വേവിച്ച് എടുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. 4 5 മിനിറ്റുകൊണ്ട് നന്നായി വെന്ത് പാകമായിക്കിട്ടും. ഇതില്‍ അല്‍പം പച്ചവെളിച്ചെണ്ണ തൂകി ഇളക്കിയെടുത്ത് ചോറിനൊപ്പം വിളമ്പാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top