കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് മന്ത്രി എം.എം മണി.ചിലപ്പോഴൊക്കെ വൈദ്യുതി വിഛേദിക്കപ്പെടുത്തുന്നത് സുരക്ഷിതരായി ജോലി ചെയ്യുന്നതിനാണെന്ന് ഓര്‍ക്കണമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു