നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രം മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന പ്രമോഷന് പരിപാടിയിൽ നടി പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.