തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയില്‍ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്.
മൂന്നാര്‍, ദേവികുളം താലൂക്കുകളില്‍ ബുധനാഴ്ച രാത്രിമുതല്‍ കനത്ത മഴയാണ്. മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് മൂന്നാറിലേയും പരിസരപ്രദേശങ്ങളിലേയും വീടുകളില്‍ വെള്ളം കയറി. കന്നിമലയാറ്റില്ജലനിരപ്പുയര്ന്നതിനേത്തുടര്ന്ന് പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്