Breaking News

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ;പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും ഒരുമരണം. കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.ബാലകൃഷ്ണനാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ബൈക്ക് തട്ടിയാണ് മരണം. കോഴിക്കോട്ടും കൊല്ലത്തും വയനാട്ടിലും വീടുകള്‍ തകര്‍ന്നു. വയനാട് മീനങ്ങാടിയില്‍ അഞ്ചു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ നാശം വിതച്ചു. കൂരാച്ചുണ്ടില്‍ വ്യാപക കൃഷിനാശമുണ്ടായി.

കനത്ത കാറ്റിലും മഴയിലും കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്്ലറ്റിക് മൽസരങ്ങൾ തടസപ്പെട്ടു. സംഘാടകർക്കും മാധ്യമങ്ങൾക്കും നിർമിച്ച താൽക്കാലിക പന്തലുകൾ പറന്നു പോയി. ഒരു മണിക്കൂറിനു ശേഷമാണ് മൽസരങ്ങൾ പുനരാരംഭിക്കാനായത്.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top