തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്ഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിന് പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയില്‍ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.
ശിവരജ്ഞിത്തിന്റെയും പ്രണവിന്റെയും മൊബൈലേലിക്ക് പരീക്ഷാ സമയത്ത് തുടര്‍ച്ചയായി ഉത്തരങ്ങള്‍ എസ്എംഎസായി എത്തിയെന്നാണ് കണ്ടെത്തല്‍. ഇത് ചോദ്യപേപ്പര്‍ ചോര്‍ന്ന് പുറത്തുപോയതിന്റെ തെളിവാണെന്നാണ് കണ്ടെത്തല്‍.
പ്രണവിന്റെ സുഹൃത്തിന്റെ ഫോണില്‍നിന്നും ഗ്രൂപ്പ് എസ്എംഎസ്സായാണ് ഉത്തരങ്ങള്‍ പോയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സുഹൃത്തിന് ചോദ്യങ്ങളെങ്ങനെ കിട്ടി എന്നതാണ് ദുരൂഹം. യൂണിവേഴ്സിറ്റി കോളേജിലടക്കം പരീക്ഷാ കേന്ദ്രമുണ്ടായിരുന്നു. ഇവിടെ നിന്നായിരിക്കാം ചോദ്യം ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.
മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇന്‍വിജിലേറ്റര്‍മാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് മൊഴി നല്‍കിയത്. മൊബൈല്‍ ഉപയോഗം പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും പ്രതികള്‍ക്ക് സഹായം കിട്ടിയെന്നതിന്റെ സൂചനയാണ്.