Breaking News

പിഎസ് സി ക്രമക്കേടില്‍ സത്യസന്ധമായ അന്വേഷണം നടത്തി: പിഎസ് സി ചെയര്‍മാന്‍

പരീക്ഷ ക്രമക്കേടില്‍ സത്യസന്ധമായ അന്വേഷണം നടത്തിയെന്ന് പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍. പിഎസ് സിയുടെ വിശ്വാസത തകര്‍ന്നിട്ടില്ല. പരാതി കിട്ടിയപ്പോള്‍ എല്ലാം അന്വേഷിച്ചിട്ടുണ്ട്. പോലീസിന്റെ നടപടി ക്രമങ്ങള്‍ തന്നെയാണ് പിഎസ് സി വിജിലന്‍സ് നടത്തിയതെന്നും എം കെ സക്കീര്‍. ഉന്നത് റാങ്ക് നേടിയ പ്രതികള്‍ പരീക്ഷ എഴുതിയ ഹാളിലെ ആരും പരാതിപ്പെട്ടില്ല. ഹാളില്‍ ഉണ്ടായിരുന്ന 22 ഉദ്യോഗാര്‍ത്ഥികളുടെ മൊഴിയെടുത്തു. പിഎസ് സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടാകുമോ എന്നും പരിശോധിച്ചെന്ന് സക്കീര്‍.
പരീക്ഷ കേന്ദ്രത്തില്‍ ചുമതല ഉണ്ടായിരുന്നവരുടെ മൊഴിയില്‍ ക്രമക്കേട് ഇല്ലെന്നായിരുന്നുവെന്നും എം കെ സക്കീര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് നമ്പറുകളില്‍ നിന്ന് എസ്എംഎസുകള്‍ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാല്‍ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങള്‍ വന്നതെന്നും എം കെ സക്കീര്‍ പറഞ്ഞു.

പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന മൂന്ന് പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top