Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ; ട്വന്റി 20 മത്സരത്തിന് ഇന്ന് തുടക്കം

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീം വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ആദ്യ മത്സരം നടക്കാന്‍ പോകുന്നത്. രാത്രി 8 നാണ് വാശിയേറിയ പോരാട്ടം തുടങ്ങുക.

ഏകദിന ലോകകപ്പ് തോല്‍വി മറക്കണം, അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഒരുങ്ങണം, ക്യാപ്റ്റന്‍ കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കണം. മത്സരത്തിനിറങ്ങുമ്പോള്‍ ഇങ്ങനെ പലതരം ലക്ഷ്യങ്ങളാണ് ഇന്ത്യന്‍ ടീമിനുള്ളത്.

രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോലിയും കെ എല്‍ രാഹുലും. 5 ാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനായ റിഷഭ് പന്താണ്. സ്പിന്നര്‍ രാഹുല്‍ ചഹറും പേസര്‍ നവദീപ് സെയ്‌നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

എതിരാളികള്‍ കരുത്തന്‍മാരാണ്. വിന്‍ഡീസ്. പരുക്കേറ്റ ആന്ദ്രേ റസല്‍ പിന്‍മാറിയത് വിന്‍ഡീസിന് തിരിച്ചടിയാവും. പകരമെത്തുക ജേസണ്‍ മുഹമ്മദ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുനില്‍ നരൈന്‍ തിരിച്ചെത്തും. എവിന്‍ ലൂയിസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് എന്നിവര്‍ ടീമിലുണ്ട്. ഷെല്‍ഡണ്‍ കോട്രലും ഒഷെയ്ന്‍ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top