Latest News

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം അവസാനിച്ചു; ജപ്തി ഭീഷണിയില്‍ കര്‍ഷകര്‍

ഇടുക്കി: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകള്‍ വേഗത്തില്‍ ജപ്തിയ്ക്ക് എത്തുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉടന്‍ ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കുടിശ്ശിക പെരുകിയാല്‍ 3 മാസത്തിന് ശേഷം ബാങ്കുകള്‍ ജപ്തിയ്ക്ക് എത്തുമോ എന്ന ആശങ്ക കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

കാര്‍ഷികമേഖലയിലെ തകര്‍ച്ച നിമിത്തം 6 കര്‍ഷകരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്നാണ് കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ തന്നെ വായ്പ കുടിശ്ശിക തിരിച്ച് പിടിക്കാന്‍ കര്‍ശന നടപടികളാണ് ബാങ്കുകള്‍ സ്വീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ ഇടപെട്ട് ബാങ്കേഴ്‌സ് സമിതി വിളിച്ച് ബാങ്കുകളെ ജപ്തി നടപടികളില്‍ നിന്ന് വിലക്കി.

ഉടന്‍ ജപ്തിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൊറട്ടോറിയം കാലാവധി അവസാനിച്ച ജൂലൈ 31 മുതല്‍ വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ക്ക് കുടിശ്ശിക തുക പെരുകി തുടങ്ങി. മൂന്ന് മാസം തിരിച്ചടവ് മുടങ്ങിയാല്‍ വായ്പ കിട്ടാക്കടമായി ബാങ്ക് വിലയിരുത്തും. തുടര്‍ന്ന് നോട്ടീസ് അയച്ച് ജപ്തി നടപടികളിലേക്ക് കടക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top