ദില്ലി: ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാനാണ് പുതിയ നിയമഭേദഗതി. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്
ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാവര്ക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.