COA

വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധന: കേബിള്‍ ഓപ്പറേറ്റര്‍മാരോടുള്ള നീതിനിഷേധത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സത്യാഗ്രഹസമരം ഓഗസ്റ്റ് 1, 2 തീയ്യതികളില്‍

കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഓഗസ്റ്റ് 1, 2 തീയ്യതികളില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സിഒഎ നടത്തുന്ന സത്യാഗ്രഹ സമരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും രാവിലെ 10 മണിക്ക് പ്രകടനത്തോടെ സമരത്തിന് തുടക്കമാകും. സിഒഎ നടത്തുന്ന സമരത്തോട് സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖനേതാക്കള്‍ ഇതിനകം തന്നെ പ്രതികരണം അറിയിച്ച് തുടങ്ങി.

മൂന്ന് വര്‍ഷമായി പ്രശ്‌നപരിഹാരമില്ല, താരിഫ് ഓര്‍ഡര്‍ വന്നതോടെ വരുമാനത്തില്‍ ഇടിവ്: കെ വിജയകൃഷ്ണന്‍, സിഒഎ പ്രസിഡന്റ്

ട്രായുടെ താരിഫ് ഓര്‍ഡര്‍ വന്നതോടെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നും വൈദ്യുതി പോസ്റ്റിന്റെ വാടകയിനത്തിലെ അമിതവര്‍ദ്ധന, ഉപജീവനമാര്‍ഗം തകര്‍ന്നടിയുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്നും സിഒഎ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി വൈദ്യുതപോസ്റ്റ് നിരക്ക് വര്‍ദ്ധന കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ലെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹസമരം നടത്തുന്നതെന്നും കെ വിജയകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ 507-)o നമ്പറായി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല: രാജന്‍ നമ്പീശന്‍, ജനറല്‍ സെക്രട്ടറി, സിഒഎ

എൽഡിഎഫ് സർകാർ അധികാരത്തില്‍ വന്നപ്പോള്‍ പ്രകടനപത്രികയില്‍ 507-)o നമ്പറായി കേരളത്തിലെ ചെറുകിട ഓപ്പറേറ്റര്‍മാരെ ഭദ്രമാക്കും വിധം അവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന ഉറപ്പില്‍ ഉള്‍പ്പെടുത്തിയെന്ന് ജനറല്‍ സെക്രട്ടറി രാജന്‍ നമ്പീശന്‍ പറഞ്ഞു. എന്നാല്‍ 3 വര്‍ഷമായിട്ടും വൈദ്യുതിബോര്‍ഡിന്റെയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്
അനുകൂലമായി നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ വാര്‍ഷിക വരിസംഖ്യ എല്ലാ ഏപ്രില്‍ മാസവും 4 ഘടുക്കളായി അടക്കാമെന്ന് അനുവദിച്ചു. വൈദ്യുതി മന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന് രാജന്‍ നമ്പീശന്‍ കൊച്ചിയില്‍ പറഞ്ഞു.

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അതിജീവനത്തിനുള്ള സമരത്തില്‍: സി ആര്‍ സുധീര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍, സിഒഎ

സിഒഎയോട് ചേര്‍ന്ന് നില്‍ക്കുന്ന നാലായിരത്തോളം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും അവരോട് ചേര്‍ന്നു നില്‍ക്കുന്ന നൂറിലധികം സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും സംരക്ഷണമാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഒഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിആര്‍ സുധീര്‍ പറഞ്ഞു. വൈദ്യുതിപോസ്റ്റ് വാടകയിനത്തില്‍ അമിതമായി നിരക്ക് വര്‍ദ്ധിപ്പിച്ച് കേബിള്‍ടിവി ഓപ്പറേറ്റര്‍മാരെ ദുര്‍ബലമാക്കുകയാണ്. അതിജീവനത്തിനായി കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തോട് അനുഭാവപൂര്‍വ്വമായ നിലപാട് സര്‍ക്കാര്‍ കാണിക്കണമെന്നും സിആര്‍ സുധീര്‍ കൊച്ചിയില്‍ പറഞ്ഞു.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരോടുള്ള നീതിനിഷേധം പുനഃപരിശോധിക്കണം: കെ ഗോവിന്ദന്‍, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് എംഡി,എക്സിക്യൂട്ടിവ് മെമ്പർ,സി ഒ എ

കേബിള്‍ ടിവി ഓപ്പറേറ്റർമാരോട് നീതിനിഷേധിക്കുന്നത് പുനഃപരിശോധിക്കണമെന്നും ന്യായമായ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ അവകാശം സാധിച്ചുതരണമെന്നും കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് എംഡി കെ ഗോവിന്ദന്‍ പറഞ്ഞു. അനിശ്ചിതകാല സമരങ്ങളുടെ പ്രാരംഭമാണ് തിരുവനന്തപുരത്ത് നടത്താന്‍ പോകുന്ന സമരം. കോർപ്പറേറ്റ് കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നയങ്ങളെ ചോദ്യം ചെയ്തതാണ് ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചെയ്ത കുറ്റമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 





Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top