Breaking News

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും


നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. അത്യാഹിത, ശസ്ത്രക്രിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിന് എതിരെയാണ് പണിമുടക്ക്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. നിലവിലെ മെഡിക്കല്‍ കൗണ്‍സിലിന് പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍.

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

മെഡിക്കല്‍ കോഴ്‌സുകളുടെ ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവയിലടക്കം വിപുലാധികാരങ്ങളുള്ള മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കണം.

കമ്മിഷനില്‍ 29 അംഗങ്ങള്‍. 20 പേരെ നോമിനേറ്റ് ചെയ്യും. ഒമ്ബതു പേരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.

ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം, മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ്, എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ ചേര്‍ന്നതാണ് കമ്മിഷന്‍.

എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശനപരീക്ഷയായി കണക്കാക്കും. വിദേശത്ത് പഠിച്ച്‌ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നവരും നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഈ പരീക്ഷയെഴുതണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top