കണ്ണൂര്‍ സിറ്റിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുള്‍ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെട്ടേറ്റ് വഴിയരികില്‍ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് സൂചന. 2016ല്‍ കണ്ണൂര്‍ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.
കണ്ണൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
By
July 30, 2019 11:05 am