മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് .രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കണം.
അതേസമയം ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.