തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ മുഖ്യപ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് നാട്ടുകാര്‍ പറഞ്ഞു. രാഖിയെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് മടങ്ങി.