Latest News

കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്ന് കരുതി; പോലീസിനെ ഞെട്ടിച്ച് അഖില്‍

പൂവാര്‍: അമ്പൂരി കൊലപാതകക്കേസില്‍ പോലീസിനെ ഞെട്ടിച്ച് മുഖ്യ പ്രതി അഖിലിന്റെ മൊഴി. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്ന് രാഖി പറഞ്ഞു. കൊന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി. ആദ്യം കൈത്തണ്ട ഉപയോഗിച്ചും പിന്നീട് സീറ്റ് ബെല്‍റ്റിട്ടും കഴുത്ത് ഞെരിക്കുന്നതിനിടയില്‍ രാഖി സംസാരിക്കാന്‍ ശ്രമിച്ചു.

രാഖി പറയാന്‍ ശ്രമിച്ചത് എന്താണെന്ന് കേള്‍ക്കാത്തതെന്ന പൊലീസിന്റെ ചോദ്യത്തിന് അഖില്‍ നല്‍കിയ മൊഴിയാണ് പൊലീസിനെ ഞെട്ടിച്ചത്. കൈവച്ച് പോയില്ലേ അതുകൊണ്ട് തീര്‍ക്കാമെന്ന് കരുതിയെന്നാണ് അഖില്‍ പോലീസിനോട് പറഞ്ഞത്. രാഖിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി നേരത്തെ തന്നെ കുഴിയെടുത്തിരുന്നു. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചുവന്ന അഖില്‍ തന്നെയാണു രാഹുലിനെയും ആദര്‍ശിനെയും കൊല നടത്തിയ കാറില്‍ തമ്പാനൂരില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top