മികച്ച അഭിനയ പ്രകടനത്തിലൂടെ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ഷീല. അഭിനയത്തിന് പുറമെ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഷീല വരച്ച നൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഷീല തന്റെ യഥാര്‍ത്ഥ ഇഷ്ടം മാധ്യമങ്ങളോട് പങ്കുവെച്ചു. ഇനി ഒരു ജന്മമുണ്ടെങ്കില് തനിക്ക് അഭിനയിക്കുകയോ ചിത്രം വരക്കുകയോ അല്ല വേണ്ടത് മറിച്ച് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്പര്യമെന്നാണ് ഷീല പറഞ്ഞത്. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല പറഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രദര്‍ശനത്തിന് തയ്യാറായതെന്ന് ഷീല പറഞ്ഞു.
ഇനിയൊരു ജന്മമുണ്ടെങ്കില് എനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കണം; യഥാര്‍ത്ഥ ഇഷ്ടം തുറന്നു പറഞ്ഞ് നടി ഷീല
By
July 27, 2019 1:05 pm