Latest News

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ഷാർജ∙ ഷാർജ റോളയിൽ താമസിക്കുന്ന മലയാളിയുടെ മകൻ അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഷാർജയിൽ 52 വർഷമായി ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണു ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്. ട്രോയ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്ന നീൽ ഒരു ഗ്യാസ് സ്റ്റേഷനിൽ മാനേജരായി പാർട് ടൈം ജോലി ചെയ്തു വരികയായിരുന്നു. 

ബുധനാഴ്ച രാവിലെ 6ന് സ്ഥാപനം തുറന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കടയിലെത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നു പണം കവർന്നശേഷം വെടിയുതിർക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊർജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽ സംസ്കരിക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top