Latest News

ആള്‍ക്കൂട്ടാക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയവരെ അഭിനന്ദിച്ച് നടി സ്വര ഭാസ്‌കര്‍

മുംബൈ: ആള്‍ക്കൂട്ടാക്രമണത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരെ അഭിനന്ദിച്ച് നടി സ്വര ഭാസ്‌കര്‍. 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആള്‍ക്കൂട്ടാക്രമണം രാജ്യത്ത് പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിനെ വ്യാജമെന്ന് വാദിക്കാന്‍ ഒരുഘടകം പോലുമില്ല- സ്വര ഭാസ്‌കര്‍ പറഞ്ഞു.

ഈ സമൂഹത്തില്‍ നടക്കുന്ന കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ സാമൂഹിക കാലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടപെടുന്നുവെന്നുള്ളത് പ്രശംസനീയമാണെന്നും നടി പറഞ്ഞു. ഇത്തരം ദാരുണ സംഭവങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശക്തമായ നിയമം വേണമെന്നത് കാലത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി ആള്‍ക്കൂട്ടാക്രമണത്തെ കുറിച്ച് താന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ സംഭവം കൂടുതല്‍ മോശമാവുകയാണെന്നും നടി പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്ത് മുസ്ലിംകള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്‌നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top