ഭോപ്പാല്‍: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് താരം സ്വര ഭാസ്കര്‍. ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ ഠാക്കൂറിനെ ട്വീറ്ററിലൂടെയാണ് താരം വിമര്‍ശിച്ചത്.
‘ഇന്ത്യയുടെ പുതിയ തുടക്കം! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു. ഓഹോ… ഇനി നമ്മളെങ്ങനെ പാകിസ്താനെ കുറ്റപ്പെടുത്തും?’ എന്നാണ് സ്വരയുടെ ട്വീറ്റ്.
Yayyyeeeee for New beginnings #India ! First time we are sending a terror accused to Parliament 💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾 Woohoooo! How to gloat over #Pakistan now??!??? 🤔🤔🤔🤔 #LokSabhaElectionResults20
— Swara Bhasker (@ReallySwara) May 23, 2019
മലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങിനെയാണ് പ്രഗ്യ പരാജയപ്പെടുത്തിയത്.