മുംബൈ: ആര്.എസ്.എസിന്റെ ഹിന്ദുത്വം ഭരണഘടനാവിരുദ്ധമായ ആശയമാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. അഞ്ചുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. മരിച്ച നേതാക്കളെ വരെ ആക്രമിക്കുന്ന ബി.ജെ.പി നടപടി ശരിയല്ല.
അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ് നടി സ്വര ഭാസ്കര്‍. ആര്.എസ്.എസിന്റെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഫാസിസ്റ്റ് സ്വഭാവമാണെന്നും നടി അഭിപ്രായപ്പെട്ടു.