ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘മാര്‍ഗ്ഗംകളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയും സസ്പെന്‍സും കൂട്ടിയിണക്കിയ ചിത്രമാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
കുഞ്ചാക്കോ ബോബന് നായകനായ കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദ്, ഗൗരി കിഷന് എന്നിവരാണ് നായികമാര്‍. സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്, ബൈജു, ധര്മ്മജന് ബൊള്‍ഗാട്ടി, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാ മേനോന്, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.