ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നടന് മാധവന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിവാഹ അപേക്ഷയുമായി ഒരു ആരാധിക എത്തിയത്. ‘എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?’ എന്നാണ് അവര്‍ ചിത്രത്തിന് താഴെ കുറിച്ചത്. സ്നേഹം നിറഞ്ഞ മറുപടിയുമായി താരവും രംഗത്തെത്തി. ‘ നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നെക്കാളും അര്‍ഹതയുള്ള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും’ എന്നാണു നീന ജയ് എന്ന് പേരുള്ള ആരാധികയോട് മാധവന് പറയാനുണ്ടായിരുന്നത്. ഏറ്റവും ഗ്രേസ്ഫുള്‍ ആയി അദ്ദേഹം നല്കിയ മറുപടിയെ കൈയ്യടിയോടെയാണ് മറ്റു ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
R Madhavan gets wedding proposal from 18-year-old girl. His classy response wins the day – Movies NewsThank you so very much guys I am so touched. https://t.co/jxPCbip3JS
— Ranganathan Madhavan (@ActorMadhavan) July 24, 2019