Entertainment

മെട്രോമാന്റെ ജീവിതം സിനിമയാകുന്നു; ഇ ശ്രീധരനായി ജയസൂര്യ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി അഭിനയിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. പാമ്പന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. മുപ്പതുവയസുകാരനായ ഇ ശ്രീധരനായും 87 കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

ജയസൂര്യ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രീകരണം ജനുവരിയില്‍ തുടങ്ങാനാണ് ആലോചന. വിഷുവിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top