Entertainment

ആ ഫ്രോക്ക് തീരെ ചെറുതായിരുന്നില്ല; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍

ദുബായ്: വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് പലരുടെയും വിമര്‍ശനം നേരിടേണ്ടി വന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

My love for nights…. #lights 📸 @dubaiphotographer . #sparkling #lifeinthecity #mydubai #dubai #dubaimall #dubailife #burjkhalifa #dubaifountains

A post shared by Meera Nandhaa (@nandan_meera) on

തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് മീര നന്ദന്‍ വ്യക്തമാക്കി. ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.
എന്റെ ജീവിതം എന്റേത് മാത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കുമെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യക്തി ജീവിതത്തെ അങ്ങനെ തന്നെ കാണാനാണ് താല്‍പര്യം അല്ലാതെ പരസ്യമാക്കാന്‍ താല്‍പര്യമില്ലെന്നും മീര വ്യക്തമാക്കി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

🙏🏼🙏🏼🙏🏼

A post shared by Meera Nandhaa (@nandan_meera) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top