Entertainment

ചാര്‍മിയുടെ തലയില്‍ മദ്യമൊഴിച്ച്‌ സംവിധായകന്‍

പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ പുരി ജഗന്നാഥ് ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. അടുത്ത കാലത്തെ അദ്ദേഹത്തിന്റെ സിനിമകളൊന്നും കാര്യമായി വിജയിച്ചില്ല.

എന്നാല്‍ രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്സ് ഓഫീസില്‍ നേടിയിരിക്കുകയാണ്. ഹൈദരാബാദില്‍ വച്ച് നടന്ന വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുന്ന സംവിധായകനെയും ദൃശ്യങ്ങളില്‍ കണാം. വീഡിയോ പോസ്റ്റ് ചെയ്തതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും ചിലര്‍ വിമര്‍ശിച്ചു. . മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണെന്നായിരുന്നു വിമര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top