Breaking News

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികളും

ടെഹ്‌റാൻ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ 3 മലയാളികളും. മൂന്നു പേർ   എറണാകുളം സ്വദേശികളാണ്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിലുള്ളതായി സ്ഥീരീകരണം. മറ്റ് രണ്ടു പേർ തൃപ്പൂണിത്തുറ,പള്ളുരുത്തി സ്വദേശികൾ. കപ്പലിലെ ക്യാപ്റ്റന്‍ ഫോര്‍ട്ട്‌കൊച്ചിക്കാരനെന്ന് സൂചന. 18 ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുള്ളത്.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് നടപടി. മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ സൗദിയിലേക്കു പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുകയായിരുന്നെന്ന് കപ്പല്‍ കമ്പനിയുടമകള്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top