Kerala

പൊലീസിന് കെ സുധാകരന്റെ താക്കീത്


കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ പൊലീസിന് തിരിച്ചടിയുണ്ടാകും.കാക്കി ഊരിയാല്‍ സാധാരണ മനുഷ്യരാണെന്ന് പൊലീസ് ഓര്‍ക്കണം. മനുഷ്യത്വമില്ലാതെ മുഖ്യമന്ത്രിപറയുന്നത് കേട്ട് ആക്രമിക്കാന്‍ പൊലീസ് തയ്യാറാകരുത്.എവിടെ വെച്ചും കൈകാര്യം ചെയ്യാന്‍ കെ എസ് യു വിന് സാധിക്കും,കെ സുധാകരന്‍ പറഞ്ഞു.

കെ എസ് യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റേയും പരീക്ഷാ ക്രമക്കേടിന്റേയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്. ഇത് വിലപ്പോവില്ല, സേനക്ക് ഇത് ഗുണകരമാവില്ല – സുധാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ്.യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top