റെഡ് ക്രോസ് കേരള ഘടകം ചെയർമാനും സി എം പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സുനിൽ സി കുര്യൻ അന്തരിച്ചു. അൻപത് വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരളസർവകലാശാല യൂണിയൻ മുൻ ചെയർമാനായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് പേരൂർ യാക്കോബായ പള്ളിയിൽ. പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദ് ആണ് ഭാര്യ.