ടെഹ്റാന്: തങ്ങളുടെ കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്. അതേസമയം ഇറാന് അപകടകരമായ പാതയിലാണ് ഇറാനെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു. സൈനിക നടപടി കൂടാതെ പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന് അറിയിച്ചു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന് സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് നടപടി. മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാന് പറയുന്നു. എന്നാല്‍ സൗദിയിലേക്കു പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുകയായിരുന്നെന്ന് കപ്പല്‍ കമ്പനിയുടമകള്‍ ആരോപിച്ചു.