Breaking News

വിഴിഞ്ഞത്ത് തിരച്ചിലിനായി ഹെലികോപ്ടര്‍ ഉടന്‍ എത്തും

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്താന്‍
ഹെലികോപ്ടര്‍ ഉടന്‍ എത്തും. നാല് മത്സ്യത്തൊഴിലാളികളെയാണ് വിഴിഞ്ഞത്ത് നിന്ന് കാണാതായത്. നിലവില്‍ രണ്ട് കപ്പലുകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top